തീവ്രമായ അസാന്നിധ്യങ്ങള്‍
Apr 13, 2012

ഈ വേളയില്‍ എനിക്ക് വല്ലാതെഅനുഭവപ്പെട്ട ചില അസാന്നിദ്ധ്യങ്ങളുണ്ട്.മഹാരാജാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മിത്തുകളായിത്തീര്‍ന്ന പോളിറ്റിക്സിലെ കെ.എന്‍.ഭരതന്‍ സാറിന്റെ,ടി.ആര്‍ എന്ന് അറിയപ്പെട്ടിരുന്ന ടി.ആര്‍.രാമചന്ദ്രന്‍ സാറിന്റെ, ഒരുപക്ഷേ, ഇതിനേക്കാളൊക്കെ ഉപരി, പിന്നീട് സത്യാനന്ദസ്വാമികളായിത്തീര്‍ന്ന ഫിലോസഫിയിലെ രാമചന്ദ്രന്‍ നായര്‍ സാറിന്റെ. ഈമൂന്നു പേരും ഇന്നു ഭൂമിയിലില്ല.പരന്ന വായനയും അതിവിപുലമായ ജനസമ്പര്‍ക്കവും സമൂഹത്തിനു ദഹിക്കാത്തസമ്പ്രദായങ്ങളുമുള്ളവര്‍. മൂന്നു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്നഭരതന്‍ സാര്‍ ചെരുപ്പിടാതെയേ നടക്കൂ.അദ്ധ്യാപനത്തിന്റെ കാര്യത്തില്‍ ബഹുകണിശക്കാരന്‍. ക്ളാസുകളാകട്ടെ ഒന്നാംതരവും. സ്പെഷ്യല്‍ ക്ളാസുകളുമെടുക്കും."സാര്‍ നീളത്തിലുള്ള ഒരു ഒഴിഞ്ഞ കുപ്പിയെടുത്തു തരും, എടാ കുപ്പിയില്‍ നിറμുചായയും ഒരു പായ്ക്കറ്റ് വില്‍സും വാങ്ങിക്കൊണ്ടു വാ. ഇതാണ് സ്പെഷ്യല്‍ ട്യൂഷനുള്ള സാറിന്റെ ഫീസ്" '82- '85 കാലഘട്ടത്തില്‍ സാറിന്റെ വിദ്യാര്‍ത്ഥിയായിരുന്നസ്റീഫന്‍ സിമേന്തി പറയുന്നു. അന്നത്തെഒരു സാധാരണ വിദ്യാര്‍ത്ഥിയ്ക്ക് ഈ ഫീസ്അത്ര ചെറുതല്ലെങ്കിലും.ടി.ആറിന്റെ ക്ളാസുകളുടെ എണ്ണം കുറവായിരിക്കും. ചില ദിവസങ്ങളിലൊന്നുംസാറിന്റെ പൊടി പോലും ഡിപ്പാര്‍ട്മെന്റില്‍ കാണില്ല. ഇതിനെക്കുറിച്ച് അക്കാലത്ത് പ്രചരിച്ചിരുന്ന ഒരു കഥയുണ്ട്. ടി.ആര്‍ കൃത്യമായി ക്ളാസില്‍ വരാത്തതിനാല്‍ അദ്ദേഹത്തിനു കൊടുക്കാനായി വകുപ്പു മേധാവിയായിരുന്ന അദ്ധ്യാപികഒരു മെമ്മോ തയ്യാറാക്കി വെച്ചിരുന്നു. നേരിട്ടുകൊടുക്കണം എന്നു കരുതി അതുകയ്യില്‍ വെച്ചു. ഒരു വര്‍ഷത്തെ സേവനവനത്തിനു ശേഷം അദ്ധ്യാപിക സ്ഥലംമാറ്റമായി പോയി. ടി.ആറിനെ നേരിട്ടു കാണാന്‍ കഴിയാത്തതുകൊണ്ട് മെമ്മോ കൊടുക്കാനും പറ്റിയില്ല. ഈ കഥ അതിശയോക്തിപരമാണെങ്കിലും ടി. ആറിന്റെ കുറച്ചു ക്ളാസുകള്‍ മതി കഴിവുള്ള കുട്ടികള്‍ക്ക് പഠിക്കാനും നല്ലമാര്‍ക്കുവാങ്ങാനും എന്നതില്‍ അതിശയോക്തിയില്ല.രാമചന്ദ്രന്‍ നായര്‍ സാര്‍ ഫിലോസഫിവകുപ്പു മേധാവിയായിരുന്നു. ഒന്നാംതരംഅദ്ധ്യാപകന്‍. അദ്ധ്യാപകരുടെ മാര്‍ക്സിസ്റ് യൂണിയന്റെ ഉജ്ജ്വല നേതാവ്. ഒരുദിവസം സാര്‍ സന്യാസിയായി. സത്യാനന്ദഎന്ന പേരു സ്വീകരിച്ചു. യൂണിയന്‍ വിട്ടു. മുണ്ഡനം ചെയ്ത് കാവിയുടുത്ത്, ചെരുപ്പിടാതെ കോളേജില്‍ വന്നു തുടങ്ങി.ഇംഗ്ളീഷിലും മലയാളത്തിലും സംസ്കൃതത്തിലും അഗാധപണ്ഡിതന്‍. ശാസ്ത്രവുംചരിത്രവും ഭൂമിശാസ്ത്രവും വേദാന്തവുംമാര്‍ക്സിസവും എന്‍ജിനിയറിംങും കല്പണിയും മരപ്പണിയുമുള്‍പ്പെടെ അറിയാത്തതൊന്നുമില്ല. തോമസ് ഐസക് പറഞ്ഞതുപോലെ നിങ്ങള്‍ മാര്‍ക്സിസം പറഞ്ഞാല്‍ അദ്ദേഹം വേദാന്തിയാകും. വേദാന്തം പറഞ്ഞാല്‍ അസ്തിത്വവാദിയാകും...കോളേജില്‍ നിന്നു കിട്ടുന്ന നോട്ടീസുകളുടെ പുറകില്‍ ഒരേ വിഷയത്തെക്കുറിച്ച് അഞ്ചു കാഴ്ചപ്പാടുകളില്‍ അദ്ദേഹംഎഴുതും. എന്നിട്ട് കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കും. പുരാണേതിഹാസങ്ങളുടെ മൂലങ്ങള്‍ മുഴുവനും അദ്ദേഹംസന്യാസിയാകും മുമ്പേ തന്നെ വായിച്ചിരുന്നു. എന്നെയുള്‍പ്പെടെ പല കുട്ടികളെയും വീട്ടില്‍ വെച്ച് സൌജന്യമായി ഭഗവത്ഗീത പഠിപ്പിച്ചിട്ടുണ്ട്. കുറെക്കാലംകൂടി കഴിഞ്ഞാണ് വീടുപേക്ഷിച്ചത്. അതുവരെ കസേരയില്‍ പത്മാസനത്തിലായിരുന്നു രാത്രിയുറക്കം. പറഞ്ഞാല്‍ തീരാത്തത്ര പ്രത്യേകതകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.