മഹാരാജകീയ സംഗമം -2012, ചില ഓർമ്മച്ചിന്തുകൾ
Sunny Mathew | Apr 13, 2012

2008-ലെ ആദ്യ മഹാരാജകീയ സംഗമത്തിന് ശേഷം നാല് വർഷം പിന്നിടുമ്പോൾ 2012- ൽ നടത്തിയ സംഗമക്രിയകൾക്കു സാരഥ്യം വഹിച്ചവർ ഇവരായിരുന്നു . ഡോ. കെ.ആർ വിശ്വംഭരൻ ഐ .എ.എസ് പ്രസിഡന്റ് , സണ്ണി മാത്യു ജനറൽ സെക്രട്ടറി, എം. ഡി. ഗോപിദാസ് ട്രെഷറർ.
ഒരു വ്യാഴവട്ടക്കാലം പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റായിരുന്ന ഡോ. കെ.ആർ വിശ്വംഭരൻ സംഘടനാ പാടവവും അചഞ്ചലമായ നിശ്ചയദാർഢ്യവും ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് എൻ്റെ കർമ്മ പന്ഥാവിനു വഴികാട്ടിയായിരുന്നു.
ആദ്യ സംഗമത്തിൽ നിന്ന് വ്യത്യസ്തമായി 2012 ലെ മഹാരാജകീയ സംഗമത്തിന് എടുത്തു പറയാനുള്ളത് സംഗമസ്മരണിക എന്ന പേരിൽ പ്രകാശനം ചെയ്ത പ്രൗഢ ഗ്രന്ഥമാണ്.
പൂർവ്വവിദ്യാർത്ഥികളുടെ കറതീർന്ന കലാലയ സ്മരണകൾകൊണ്ട് കനപ്പെട്ട ആ സ്മരണിക സംഗമ വേദിയിൽ പ്രകാശനം ചെയ്തത് മഹാരാജാസിൻ്റെ മഹാനടൻ മമ്മൂട്ടിയായിരുന്നു.
അത്തരത്തിലൊരു സ്മരണിക കുറഞ്ഞ സമയം കൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നതിൽ അഹോരാത്രം പരിശ്രമിച്ചവരിൽ പത്രാധിപ സമിതി അംഗമായിരുന്ന എ.ബി ആസാദിനെ മുക്തകണ്ഠം പ്രശംസിച്ചേ മതിയാവൂ. ഊണും ഉറക്കവും ഉപേക്ഷിച്ചു സ്മരണികയുടെ അച്ചടിശാലയിൽ ആസാദ് കുടിപാർക്കുകയായിരുന്നു എന്നതാണ് പരമാർത്ഥം.സ്മരണികയുടെ ചാരുതയാർന്ന മുഖചിത്രം രഹിൻ പവിത്രൻ്റെ സൃഷ്ടിയായിരുന്നു. ഉൾപ്പേജുകളിലെ ഉള്ളടക്കങ്ങൾക്കു ഉടയോരായവർ ഡോ.എം.ലീലാവതി ടീച്ചറെപ്പോലുള്ള തലമുതിർന്ന വാഗ്മികളും സാഹിത്യകുതുകികളും കലാനിപുണരും . അതിലെ വാക്കുകൾക്കും വരികൾക്കും അക്ഷരശുദ്ധിയേകിയതു ലീലാവതി ടീച്ചറുടെ ശിഷ്യഗണത്തിൽപ്പെട്ട സീനിയർ ജേർണലിസ്റ് കെ.ആർ.ഹരിലാൽ. ആർ.കെ ദാമോദരൻ രചിച്ചു ടി.എസ്. രാധാകൃഷ്ണൻ സംഗീതം പകർന്ന സംഗമഗാനം എന്നും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. സ്മരണികയിലെ പരസ്യങ്ങൾക്ക് നിറച്ചാർത്തു അണിയിച്ചു ധനപുഷ്ടി പകർന്നു തന്ന നിരവധി പേരേയും സ്ഥാപനങ്ങളെയും വിസ്മരിക്കുന്നില്ല. അവരിൽ പ്രമുഖമായുള്ളതു പ്രവാസി മലയാളി പത്മശ്രീ സി.കെ മേനോൻ്റെ ഉടമസ്ഥതയിൽ ദോഹ ആസ്ഥാനമായുള്ള ബഹ്സാദാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉം പ്രവാസി മലയാളി രാമചന്ദ്രനും (രാംലീയും).
മറ്റൊരു പ്രിത്യേകത സംഗമത്തിന് എത്തിയവർക്കെല്ലാം വിഭവ സമൃദ്ധമായ ഉച്ചയൂണ് സംഘാടക സമിതി ഒരുക്കിയിരുന്നു എന്നതാണ്. വര്ഷങ്ങള്ക്കു മുൻപ് പിരിഞ്ഞവർ കലാലയമുറ്റത്തു ഒരുവട്ടം കൂടി കണ്ടപ്പോൾ ഒന്നിച്ചൊന്നായി വട്ടമിരുന്നു ഭക്ഷണം രുചിച്ചതും മറക്കാൻ കഴിയുന്നതല്ല.
സംഗമത്തലേന്നു വൈകുന്നേരം മുതൽ കലവറയിലെ തീയും പുകയുമേറ്റു രുചിക്കൂട്ടുകൾക്കു രാപാർത്തു നിന്ന് അക്ഷയപാത്രം നിറച്ച ഫുഡ് കമ്മിറ്റി കൺവീനർ ടി.കെ ചന്ദ്രകാന്തന്റെ ത്യാഗസന്നദ്ധത എത്ര പുകഴ്ത്തിയാലും മതിയാകില്ല.
സംഗമത്തിന് ആഴ്ചകൾക്കു മുന്നേ കാമ്പസിനും പരിസരത്തിനും മോടി പകരാൻ ശുദ്ധിക്രിയകൾ നടത്താനും സംഗമപ്പിറ്റേന്ന് കാമ്പസിൽ നിറഞ്ഞ മാലിന്യ കൂമ്പാരങ്ങൾ നിർമാർജനം ചെയ്യാനും ബ്യൂട്ടിഫിക്കേഷൻ കമ്മിറ്റി കൺവീനർ എ.കെ രാജന്റെ നേതൃത്വത്തിൽ എം.ബി സുരേഷ് ഉം കെ.കെ തങ്കപ്പനും , സുരേഷ് ബാബുവും അടങ്ങിയ സംഗം വഹിച്ച സേവനം മഹത്തരമാണ്.
കാമ്പസും കെട്ടിടങ്ങളും വർണ്ണപ്രഭ ചൊരിയുന്ന വൈധ്യുത ദീപങ്ങളാൽ അലങ്കരിച്ച ഇല്യൂമിനേഷൻ കമ്മിറ്റി കൺവീനർ പോൾ റോബ്‌സന്റെ ഭാവന വിലാസത്തിലൂടെ വിരിഞ്ഞ കനക കാന്തി വിസ്മയകരമായിരുന്നു.
വി.വി വിനോവിൻ കൺവീനർ ആയുള്ള വോളന്റിയർ കമ്മിറ്റി കാഴ്ച വെച്ച സന്നദ്ധ സേവനം വിലപ്പെട്ടതായിരുന്നു. വോളന്റിയര്മാരായി എത്തിയ കോളേജ് എൻ.സി.സി. അംഗങ്ങൾ സംഗമാതിഥിയും പൂർവ വിദ്യാർഥിയുമായ കേന്ദ്ര മന്ത്രി വയലാർ രവിക്ക് നൽകിയ ഗാർഡ് ഓഫ് ഓണർ ചടങ്ങു പുതുമയാർന്നതായിരുന്നു.
രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ എൻ.വി മുരളിയുടെ നേതൃത്വത്തിൽ ടി.ജെ ഇഗ്‌നേഷ്യസ് , പി.വി പ്രസന്ന മുതൽ നിരവധി പേർ അടങ്ങിയ സംഗം നൽകിയ സേവനവും മികവുറ്റതാണ്. വിവിധ കമ്മിറ്റികൾക്കു നേതൃത്വം നൽകിയവരും കമ്മിറ്റികളിൽ ഉൾപ്പെട്ടവരുമായ പ്രൊഫ.കെ.എം പ്രസാദ്, പ്രൊഫ.കെ.അരവിന്താക്ഷൻ,ഡോ.ജമീല, ഡോ. ഭുവനേശ്വരി , എൻ .കെ വാസുദേവൻ , ബെഞ്ചമിൻ പോൾ , എം.ഡി ഗോപിദാസ് ,വി.കെ കൃഷ്ണൻ , ടി.ജയചന്ദ്രൻ , കെ.ജി ബാലൻ, കെ. നാരായണൻപോറ്റി,എം.ബി ജയൻ,കെ.യു ബാവ ,എം.എ ബാവ , കെ.എം റിയാസ്, ദിലീപ് കുമാർ ,ശിവരാജ്, ബെന്നി എം, സദാനന്ദൻ, ടി.എസ ധർമൻ, സാംസൺ ടോം, എം.എ ബാലചന്ദ്രൻ , അഡ്വ.കെ.എ. സുഭാഷ് , എസ.എ മൻസൂർ ,കെ.എ സോമൻ, എം.ബി മുരളീധരൻ , പി.എൻ പ്രസന്നകുമാർ, നിജാസ് ജുവൽ , പി.ടി തോമസ്, ഡോ.ടി.എസ സിദ്ധാർഥൻ , തുളസീദാസ്, ജാവേദ് ഹാഷിം, ഹെൻട്രി, മാത്യു എം.പീറ്റർ , ഷീബ തോമസ്, ബി.ഭദ്ര തുടങ്ങിയവരും സ്വാഗത സംഗം ഓഫീസിന്റെ ചുമതലക്കാരനായ അബ്ദുൽ ഷുക്കൂറും സംഗമ വേദിയിൽ ശ്രുതി മധുരമായ ഗാനമേളയ്ക്കു നേതൃത്വം നൽകിയ ഗായകൻ എൻ.ബി വിശ്വനും ഗായകരായ അഷ്‌റഫ് ,വില്യംസ്, ജ്ഞാനശേഖരൻ(ബാലൻ ), ചെല്ലപ്പൻ, അബ്‌ദുള്ള , ഗായികമാരായ പപ്പി , ഉമാ തോമസ് എന്നിവരും സ്മരണികയുടെ വിതരണ ചുമതല വഹിച്ചിരുന്ന ഷീല റോബ്‌സൺ , കെ.എസ പ്രഭ , ലക്ഷ്മി വർമ്മ, ജയശ്രീ കെ മേനോൻ തുടങ്ങിയവരും ഊർജസ്വലമായ പ്രവർത്തനങ്ങള കൊണ്ട് സംഗമത്തിന് ജീവന്റെ തുടിപ്പേകിയവരാണ് .
ഇനിയും ഒത്തിരി പേര് ഓർക്കാനും പറയാനും ............
അടുത്തുവരുന്നൊരു സംഗമപ്പുലരിക്കായി അവരൊക്കെ കാത്തിരിക്കുകയാണ്. വീണ്ടും ഒന്നുകൂടി വട്ടം ചേരാനും ഉൾക്കാമ്പിലെ പുളകങ്ങൾ ഈ രാജകീയ ഭൂമികയിൽ നിന്ന് കടഞ്ഞെടുത്തു സൗഹൃദത്തുമ്പിൽ പിണഞ്ഞാടാനും.
ജയ്‌ഹിന്ദ്