ഒത്തുചേരലിന്‍റെ അപൂര്‍വ നിമിഷങ്ങള്‍
Apr 13, 2012

'56 ല്‍ മഹാരാജാസില്‍ നിന്ന് ബോട്ടണിയില്‍ ബിരുദമെടുത്ത എറണാകുളം സ്വദേശികളായ രാധാലക്ഷ്മി, സേതുലക്ഷ്മിഎന്നീ ഇരട്ടകള്‍ ആവേശത്തോടെയാണ്സമാഗമദിനത്തിന്റെ തലേന്നു വന്ന് ഓള്‍ഡ്സ്റുഡന്റ്സ് അസോസിയേഷനില്‍ അംഗത്വമെടുത്തതും പിറ്റേന്നുള്ള പരിപാടിയില്‍ പങ്കെടുത്തതും. പഴയ അദ്ധ്യാപകരെക്കുറിച്ചും ഇവിടെ പഠിച്ച് ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കി, സമൂഹത്തിന്റെഉയര്‍ന്ന ശ്രേണികളിലെത്തിയ ഒരുപാടുപരിചയക്കാരെക്കുറിച്ചും അവര്‍ നിര്‍ത്താതെ സംസാരിച്ചു. യൂണിവേഴ്സിറ്റിയിലെറാങ്ക് ജേതാവായിരുന്നു സേതുലക്ഷ്മി."ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കെമിസ്ട്രിയ്ക്കാണ് ഇവിടെ അപേക്ഷിച്ചത്. ബോട്ടണിവകുപ്പു തലവന്‍ പ്രൊഫസര്‍ കൃഷ്ണറാവു നിര്‍ബന്ധിച്ച് ബോട്ടണിയില്‍ ചേര്‍ക്കുകയായിരുന്നു. കാരണം, ഞങ്ങളുടെബന്ധു ലക്ഷ്മികുമാരി '54 ല്‍ ഇവിടെനിന്ന് റാങ്ക് വാങ്ങിയിരുന്നു. ആ ഓര്‍മ്മയിലാണ് ഞങ്ങളേയും സാര്‍ ബോട്ടണിയില്‍ചേര്‍ത്തത്" ഫിഷറീസ് വകുപ്പില്‍ നിന്ന്പിരിഞ്ഞ രാധാലക്ഷ്മി പറയുന്നു. സിനിമാനടി രേവതിയുടെ അമ്മ ലളിതാംബാള്‍മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിനും ബി.എസ്സി ഫസ്റ് ഇയറിനും ഇവരുടെ സഹപാഠിയായിരുന്നു.1964-'71കാലഘട്ടത്തില്‍ ബി.എസ്സിയും എം.എസ്സിയും പഠിച്ച പി.പദ്മനാഭന്‍ ദീര്‍ഘകാലം ഐ.എസ്.ആര്‍.ഒയില്‍ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. പതിനെട്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണപ്രക്രിയയില്‍ സജീവപങ്കാളിയായിരുന്നു അദ്ദേഹം. "മഹാരാജാസില്‍ നിന്നു പഠിച്ച കണക്കും ഫിസിക്സും കൊണ്ടാണ് ഞാനിതെല്ലാം ചെയ്തത്" എന്നദ്ദേഹം ആവര്‍ത്തിക്കുന്നു. അതിനു ശേഷം പഠിച്ചത് ഐ.ഐ.ടിയിലാണ്. എന്നാല്‍ കൂടുതല്‍ വൈകാരികത ഈ കോളേജിനോടും ഇവിടത്തെ അദ്ധ്യാപകരോടുമാണ്. ഇന്നുംപഴയ പല അദ്ധ്യാപകരുമായും പദ്മനാഭന് ബന്ധമുണ്ട്. "സാഹിത്യത്തിന്റേയുംകലയുടേയും ഉയര്‍ന്ന രാഷ്ട്രീയ ചിന്തയുടേയും ഒക്കെ കാലമായിരുന്നു ഞങ്ങളുടേത്. അന്വേഷണം, സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ കാംപസില്‍ പരക്കെവായിക്കപ്പെട്ടിരുന്നു. വൈകുന്നേരങ്ങള്‍സാഹിത്യസല്ലാപത്തിന്റേതായിരുന്നു. ഇന്ന്ഡെക്കാന്‍ ഹെറാള്‍ഡിന്റെ സീനിയര്‍ എഡിറ്റര്‍മാരിലൊരാളായ എ.വി.എസ് നന്പൂതിരി ഈ സംഘത്തിലെ ഒരു പ്രധാനിയായിരുന്നു. ഒരിക്കല്‍ രാത്രി പന്ത്രണ്ടു മണിയ്ക്ക് ഹോസ്റലില്‍ ഉറങ്ങിക്കിടന്നിരുന്നഎന്നെ വന്ന് വിളിച്ചുണര്‍ത്തി ചോദിക്കുകയാണ് ഷേക്സ്പിയറും കാളിദാസനുംതമ്മിലുള്ള വ്യത്യാസമെന്താണ്, എന്ന്.ഇത്തരത്തിലുള്ള വട്ടന്മാരുടെ കൂട്ടമായിരുന്നു ഞങ്ങളുടേത്. ഈ ഒരന്തരീക്ഷം ഒരുഐ.ഐ.ടിയിലും കിട്ടില്ല". പദ്മനാഭന്‍ പറഞ്ഞു.രാജകുടുംബത്തിലെ പെണ്‍കുട്ടികളുംഅദ്ധ്യാപികമാരും പ്രത്യേക ബസ്സില്‍ വന്നിറങ്ങുമായിരുന്നു എന്ന് പദ്മനാഭന്‍ ഓര്‍ക്കുന്നു. അവര്‍ക്കായി കോളേജിന്റെ മുന്‍വശത്തായി ഒരു ഗോവണിയുണ്ടായിരുന്നു. ഉμഭക്ഷണത്തിനായി പ്രത്യേക മുറിയും. ഈഗോവണിയും ഭക്ഷണമുറിയുംമറ്റാരും ഉപയോഗിക്കാറില്ല. ഇക്കാര്യത്താല്‍ ആര്‍ക്കും പരാതിയുമില്ല. മഹാരാജാവിന്റെ കോളേജ്, അവിടെ അദ്ദേഹത്തിന്റെകുടുംബാംഗങ്ങള്‍ക്ക് അല്പം കൂടുതല്‍ സൌകര്യങ്ങള്‍. ഈ നിലയിലേ കാര്യങ്ങള്‍ കണ്ടിട്ടുള്ളു. മറിച്ച്, സാമ്പത്തികമായുംസാമൂഹികമായും ഒക്കെ വിവിധസാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ഇവിടെ ഏതുകാലത്തും ഉണ്ടായിരുന്നുവെന്നതും അവര് ഉച്ചനീചത്വങ്ങളില്ലാതെ അന്യോന്യം ഇടപെട്ടിരുന്നുവെന്നതും കോളേജിന്റെ സവിശേഷതയായി കണക്കാക്കുന്നു. മഹാരാജാസില്‍ വെച്ചു പ്രണയിച്ച പെണ്‍കുട്ടിയെയാണ് പദ്മനാഭന്‍ഭാര്യയാക്കിയത്. ശൈലജയും എഴുപതുകളിലെ ഇവിടത്തെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഡിഗ്രി വിമന്‍സ് കോളേജിലാണ് പഠിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം മാത്രം പഠിച്ച മഹാരാജാസിനോടുള്ള വൈകാരികത മൂന്നുവര്‍ഷം പഠിച്ച കോളേജിനോടില്ല.