നിയതിയുടെ ഇന്ദ്രജാലങ്ങള്‍
Apr 13, 2012

ഞാന്‍ മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്ത്, ഇംഗ്ളീഷ് വകുപ്പിലെ ജനല്‍പ്പടിയിലിരുന്നു കൊണ്ട് നാണയങ്ങള്‍ അപ്രത്യക്ഷമാക്കുന്ന ചെപ്പടി വിദ്യ കാണിക്കാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ബി.എ ക്ളാസില്‍ പഠിച്ചിരുന്ന മുരളി. ഇതുകണ്ട് അദ്ഭുതപ്പെടലും മുരളിയുടെ പുറകേ ചെന്ന് ഇതിന്റെ രഹസ്യം പറഞ്ഞുതരുമോ എന്നു കെഞ്ചലുമായിരുന്നു ഞങ്ങളുടെ ജോലി.ഇന്നയാള്‍ അന്തര്‍ദ്ദേശീയ തലത്തില്‍അറിയപ്പെടുന്ന മാജിക്കുകാരനായിരിക്കുന്നു. മുരളി കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ വന്നു നിന്ന് വലിയ വലിയഐറ്റങ്ങള്‍ കാണിച്ചപ്പോള്‍, മാജിക്കിനേക്കാള്‍ എന്നെ അമ്പരിപ്പിച്ചത് ആ വെളുത്ത മെലിഞ്ഞ പയ്യന്റെ ഈ നിലയിലേയ്ക്കുള്ള വളര്‍ച്ചയായിരുന്നു. ദുബായിലെജോലി രാജി വെച്ച് ഇപ്പോള്‍ മുഴുവന്‍സമയ മാജിക്കുകാരനായിരിക്കുകയാണ് മുര. ഇന്ത്യയ്ക്കു പുറത്താണ് കൂടുതല്‍പ്രസിദ്ധന്‍. മഹാരാജാസില്‍ നിന്നുള്ള ഏക മാജിക്കുകാരനാണിദ്ദേഹം.കണ്ടിട്ട് ഓര്‍മ്മിക്കാത്ത പഴയ പരിചയക്കാരുടെ മുമ്പില്‍ പണ്ടുണ്ടായിരുന്നസ്വന്തം വട്ടപ്പേരു പറഞ്ഞാണ് ചിത്രകാരനായ കെ.പി.തോമസ് സ്വയം പരിചയപ്പെടുത്തിയത്. '76 ല്‍ എം.എ ഫിലോസഫിയ്ക്ക് യൂണിവേഴ്സിറ്റി റാങ്കുജേതാവായതോമസ്, കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ലളിതകലാ അക്കാദമിയുടെഅവാര്‍ഡു കരസ്ഥമാക്കിയിരുന്നു. അന്ന്ആ അവാര്‍ഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. ഹോസ്റലിലെ തോമസിന്റെ നാല്പത്തിയൊന്നാം നമ്പര്‍ മുറി അക്കാലത്ത് കലാകാരന്മാരുടേയും ബുദ്ധിജീവികളുടേയും സങ്കേതമായിരുന്നു. ഇന്ന് സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പലരും ഒരുകാലത്ത്ആ മുറിയിലെ സ്ഥിരക്കാരായിരുന്നു. തോമസിന്റെ മുപ്പതു ചിത്രങ്ങളുടെ പ്രദര്‍ശനവും ഈ ദിവസം കോളേജില്‍ വെച്ചു നടന്നു. പഴയ കൂട്ടുകാരനായ തോമസ് ഐസക് അതിലൊരു ചിത്രം വിലകൊടുത്തുവാങ്ങി. '70- '73 കാലഘട്ടത്തില്‍ ഇവിടെ പഠിച്ചിരുന്ന ആന്റണി പാലയ്ക്കന്‍ അന്നത്തെ മഹാരാജാസിലെ നാടകസംഘത്തിലെ പ്രധാന നടനായിരുന്നു. എം.എം.ബാവ, കെ.യു.ബാവ, എസ്.എ. മന്‍സൂര്‍,ഹരിലാല്‍, എം.എ.ബാലചന്ദ്രന്‍ തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് പിരിഞ്ഞ കാര്‍ത്തികേയന്‍ '64 ല്‍ഇവിടെ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസ്സായതാണ്. പിന്നീട് ഡിഗ്രിയും പി.ജിയും മറ്റു കോളേജുകളില്‍ പഠിച്ചു. ലോ കോളേജിലും പഠിച്ചു. എന്നാല്‍ ഈസ്ഥാപനത്തോടുള്ള ബന്ധംമറ്റൊരു സ്ഥാപനത്തോടുമില്ല."മറ്റിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വെറുതെ ഡിഗ്രിയെടുക്കാം.എന്നാല്‍ എല്ലാ നിലയിലും ഇവിടെയുള്ള വൈവിധ്യം മറ്റെവിടേയുമില്ല, അതൊരു സവിശേഷജീവിതാനുഭവമാണ്," അദ്ദേഹംപറയുന്നു. ചേര്‍ന്നത് തേവര സേക്രട്ട്ഹാര്‍ട്ടിലാണെങ്കിലും വിദ്യാഭ്യാസ കാലം മുഴുവനും മഹാരാജാസില്‍ ചെലവഴിച്ചഉണ്ണി എന്നബി.വി. ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവരേയും കണ്ടു. പരീക്ഷയടുത്തപ്പോള്‍ തോമസ് ഐസക് ഹോസ്റലിരുന്നു കൊണ്ട് നിസ്സാരമായി പറഞ്ഞുതന്നെ ഇക്കണോമിക്സ് എഴുതിയാണ്താന്‍ സബ്സിഡിയറി ജയിച്ചതെന്ന് ഈചാര്‍ട്ടഡ് എക്കൌണ്ടന്റ് ഓര്‍ക്കുന്നു. ഐസക് ഒന്നാംതരം അദ്ധ്യാപകനാണെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം.