ഒത്തുചേരലിന്‍റെ അപൂര്‍വ നിമിഷങ്ങള്‍

 ബിന്ധു കെ പ്രസാദ് | മലയാളം വാരിക, Apr 13, 2012

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ പഠിച്ചിറങ്ങിയവരുടെ പുനഃസമാഗമം-'മഹാരാജകീയ സംഗമം' ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി കാംപസില്‍ വെച്ചു നടന്നു

കാരണമെന്തെന്ന് എനിക്കിന്നും വ്യക്തമല്ല- സത്യമോ മിഥ്യയോഎന്നുമറിയില്ല- എങ്കിലും എറണാകുളം മഹാരാജാസ് കോളേജിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു പ്രകാശപടലമുണ്ടായിരുന്നു; സ്ഥാപനത്തിന് മോഹനമായൊരു കാല്പനികസൌന്ദര്യം പകരുന്ന പ്രകാശപടലം.പ്രണയവും സാഹിത്യവും കലയും ബൌദ്ധികതയും എല്ലാം ഇടകലര്‍ന്ന സവിശേഷമായ ഒരു മാസ്മരികതയാണ് മഹാരാജാസിനുള്ളത്. ഇവിടെ വിദ്യാര്‍ത്ഥിക്ക് പഠിക്കാം, പഠിക്കാതിരിക്കാം; നിസ്സംഗരായിരിക്കാം, പ്രവര്‍ത്തിക്കാം; പ്രണയിക്കാം, പ്രണയിക്കാതിരിക്കാം. ആണ്‍-പെണ്‍ സൌഹൃദങ്ങളെ ഇത്രയും സഹിഷ്ണുതയോടെ,നിസ്സംഗതയോടെ കാണുന്ന മറ്റൊരു കോളേജ് കേരളത്തിലുണ്ടെന്നു തോന്നുന്നില്ല.ഈ ജനാധിപത്യസ്വഭാവം, കുട്ടികള്‍ക്കുലഭിക്കുന്ന ഈ സ്വാതന്ത്യ്രം, തന്നെയാകാംഇതിന്റെ ആകര്‍ഷണീയതയുടെ മുഖ്യ ഘടകം. നഗരമദ്ധ്യത്തിലെ ഒറ്റപ്പെട്ട പμത്തുരുത്തുപോലെയുള്ള, ഏതാനും ഏക്കര്‍ വളപ്പിലാണ് കലാലയം തലയുയര്‍ത്തി നില്‍ക്കുന്നത്. നീണ്ട ഇടനാഴികളും വിശാലമായവരാന്തകളും ഉരുക്കുതോല്ക്കുന്ന തടികളില്‍ തീര്‍ത്ത ഗോവണികളും മരപ്പലകള്‍പാകിയ, ചവിട്ടുമ്പോള്‍ ശബ്ദമുതിരുന്നതറയും, വിശാലമായ ക്ളാസ് മുറികളും...ഈ കെട്ടിടത്തിന്റെ വാസ്തുവിനു തന്നെയുണ്ട് അന്യാദൃശമായ ആകര്‍ഷണീയത.

പുറത്തു നിന്നുള്ള നോട്ടത്തില്‍ ചുറ്റുമുള്ളലോകത്തില്‍ നിന്ന് വ്യത്യസ്തമായ, സ്വപ്നസദൃശമായ ഭൂവിഭാഗമാണിത്.കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ മഹാരാജാസില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ഏപ്രില്‍ പന്ത്രണ്ടാം തിയതി കാംപസില്‍ഒത്തുകൂടിയപ്പോള്‍, അത് തലമുറകളുടെസംഗമംതന്നെയായി. അയ്യായിരത്തോളംപേര്‍ പങ്കെടുത്ത ഈ ഒത്തുചേരലിന്മഹാരാജകീയ സംഗമം എന്നു പേരിട്ടത് അന്വര്‍ത്ഥമായിരുന്നു.ഒരുപാട് പ്രശസ്തരും പ്രഗല്ഭരുമായവര്‍ഈ കോളേജിന്റെ സന്താനങ്ങളാണ്. അവരില്‍ കുറേപ്പേര്‍ സമാഗമത്തിനെത്തി. ചീഫ്ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍, സംസ്ഥാനധനമന്ത്രി ഡോ. തോമസ് ഐസക്, വനംമന്ത്രി ബിനോയ് വിശ്വം, സെബാസ്റിന്‍പോള്‍ എം.പി, ജസ്റിസ് ഹാരുണ്‍ അല്‍റഷീദ്, ജസ്റിസ് കെ. സുകുമാരന്‍, കാര്‍ഷികസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിദേശകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ ആര്‍.വേണു ഐ.എഫ്.എസ്, പ്രസിദ്ധ അര്‍ബുദചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, കേന്ദ്രമന്ത്രി എ.കെ. ആന്റണി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍,ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. സിനിമാനടന്‍ മമ്മൂട്ടിയ്ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും മെര്‍ക്കാറയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണിലൂടെ സദസ്സിനോട് സംസാരിക്കുകയുണ്ടായി. കൌമാരസ്മരണകള്‍ ത്രസിക്കുന്നമണ്ണില്‍ കാലുകുത്തിയതോടെ, മുപ്പതും നാല്പതും അമ്പതും വര്‍ഷങ്ങള്‍ക്കു മുമ്പു പിരിഞ്ഞ സഹജരെ കണ്ടതോടെ, സ്ഥാനമാനങ്ങള്‍ മറന്ന് എല്ലാവരും മറ്റൊരു ലോകത്തായി. കോളേജിലെ ഇക്കണോമിക്സ്വിദ്യാര്‍ത്ഥിയായിരുന്ന ധനമന്ത്രി തോമസ്ഐസക് പ്രസംഗത്തില്‍ പറഞ്ഞു, "I am in trance". അതെ. അവിടെയെല്ലാവരുംഉന്മാദത്തിലായിരുന്നു. ആകെ ഉത്സവപ്രതീതി. ജീവിതം മെരുക്കുകയും തളര്‍ത്തുകയും ചെയ്ത മനുഷ്യരുടെ പുനഃസമാഗമത്തിന് കണ്ണീരിന്റെ നനവുമുണ്ടായിരുന്നു.പുരുഷന്മാര്‍ പലരും അന്യോന്യം കെട്ടിപ്പിടിച്ച് വിതുമ്പുന്നതു വരെ കണ്ടു. ഇതിനെല്ലാം സാക് ഷ്യം വഹിച്ചപ്പോള്‍ സമാനമായ ഏതോ വിഷയത്തെക്കുറിച്ച് പണ്ടെന്നോ ഹൃദിസ്ഥമായിപ്പോയ കവിതാശകലമാണ് ഓര്‍മ്മ വന്നത്.

ദീര്‍ഘദീര്‍ഘം നമ്മള്‍കോര്‍ത്ത വൃത്താന്തങ്ങള്‍ ആദിയുമന്തവുംകിട്ടാത്ത വേളകള്‍...

  • ചില ഓർമ്മച്ചിന്തുകൾ

    Sunny Mathew  /  April 13 , 2012

    2008-ലെ ആദ്യ മഹാരാജകീയ സംഗമത്തിന് ശേഷം നാല് വർഷം പിന്നിടുമ്പോൾ 2012- ൽ നടത്തിയ സംഗമക്രിയകൾക്കു സാരഥ്യം വഹിച്ചവർ ഇവരായിരുന്നു . ഡോ. കെ.ആർ വിശ്വംഭരൻ...

  • CJI, Defence Minister walked down memory lane

     IANS / April 13 , 2008

    Taking time off their busy schedules, Union Defence Minister A K Antony and Chief Justice of India K G Balakrishnan, on Saturday walked...

9