മഹാരാജകീയം 2016-2017
March 05, 2017 | Maharaja's College
മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡൻറ്സ് അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാരാജകീയ സംഗമം 2017 മാർച്ച് 5 ഞായറാഴ്ച നടത്തുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. പൂർവ വിദ്യാർത്ഥികളായ സാഹിത്യ പ്രതിഭകളും താരങ്ങളും കലാകാരന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെ മഹാരാജാസിൻ്റെ പരിച്ഛേദം തന്നെ ഈ ചടങ്ങിൽ ഉണ്ടാകും.
അന്ന് രാവിലെ 9 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് മുതിർന്നവരെ ആദരിക്കൽ, സൗഹൃദ സംഗമങ്ങൾ എന്നിവ നടക്കും. ചടങ്ങിൽ ഉടനീളം നടക്കുന്ന വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടും.
താങ്കൾ കുടുംബാംഗംങ്ങളോടൊപ്പം സംഗമവേദിയിൽ നേരത്തെ എത്തിച്ചേർന്നു ആദ്യാവസാനം സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മഹാസംഗമ പരിപാടി വിജയിപ്പിക്കുന്നതിന് ഭാരിച്ച ചിലവ് വരുമെന്ന് അറിയാമല്ലോ. നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിട്ടുള്ള അക്കൗണ്ടിലേക്കയച്ചു സഹകരിക്കണം.
താങ്കളുടെ സഹപാഠികളെ ഈ മഹാമേളയിൽ പങ്കെടുപ്പിക്കാനും ഒ.എസ.എ യിൽ അംഗങ്ങളാക്കുവാനും ഇതൊരവസരമാണ്. അവരുടെ വിലാസവും ഫോൺ നമ്പറും മെയിൽ ചെയ്യുവാൻ മറക്കരുത്.
അന്നേ ദിവസം പ്രകാശനം ചെയ്യുന്ന മഹാരാജകീയ സ്മരണികയുടെ കോപ്പി മുൻകൂട്ടി ബുക്ക് ചെയ്യുമല്ലോ.
ലോകത്തിലെ നാനാഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പൂർവ വിദ്യാർത്ഥികൾ ഒത്തു ചേരുന്ന ഈ മഹാസംഗമത്തിൻ്റെ വിജയത്തിനായി താങ്കളുടെ എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.